Notification

പുതിയതായി ആരംഭിക്കുന്ന എം.ഡി.എസ്സുകള്‍...20,000x25 = 5,00,000 .... 10,000x30 = 3,00,000.... 8,000x25 = 2,00,000....5000 x 30 = 1,50,000...4,000x25 = 1,00,000.....ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെടുക

ബാങ്കില്‍ ഇപ്പോള്‍ RTGS/NEFT സൗകര്യങ്ങള്‍ ലഭ്യം

ബാങ്കില്‍ RTGS/NEFT സേവനങ്ങള്‍ നിലവില്‍ വന്നു. ബാങ്കിന്‍റെ ഏത് ബ്രാഞ്ചില്‍ നിന്നും ഇന്ത്യയില്‍ എവിടേയ്ക്കും പണം അയക്കാനാകും. കൂടാതെ ഫാര്‍മേഴ്സ് ബാങ്കിലെ സേവിംഗ്സ് ബാങ്ക്‌ അക്കൌണ്ടുകള്‍, കറന്‍റക്കൌണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഓവര്‍ഡ്രാഫ്റ്റുകള്‍ എന്നിവയിലേയ്ക്ക് ഇന്ത്യയിലെ ഏത് അക്കൌണ്ടില്‍ നിന്നും/വിദേശത്തെ ഏത് NRI അക്കൌണ്ടില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി പണം എളുപ്പത്തില്‍ അടക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.അല്ലെങ്കില്‍ 7306268938 എന്ന നമ്പരില്‍ വാട്സപ് ചെയ്യുക.

നിക്ഷേപ സൗഭാഗ്യ 2022

നിക്ഷേപ സൗഭാഗ്യ 2022 - നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ. 5 വർഷനിക്ഷേപങ്ങൾക്ക് 9% വരെ പലിശ. കേരള നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ കീഴിൽ നിക്ഷേപങ്ങൾക്ക് സമ്പൂർണ സുരക്ഷ. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ബ്രാഞ്ചുകളുമായി ഉടൻ ബന്ധപ്പെടുക.

ശ്രദ്ധിക്കൂ

1) ബാങ്കില്‍ കോര്‍ബാങ്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നതിനാല്‍ എല്ലാ ഇടപാടുകാരും ഉടന്‍ തന്നെ അവരവരുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ഒരു ഫോട്ടോ എന്നിവ സഹിതം ബാങ്കുമായി ബന്ധപ്പെട്ട് കെ വൈ സി ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ് 2) സ്വര്‍ണപണയ വായ്പയെടുത്തിട്ടുള്ളവര്‍ വായ്പയെടുത്ത് ആറുമാസത്തിനകം പലിശയടച്ച് പണയം എടുക്കുകയോ പുതുക്കി വയ്ക്കുകയോ ചെയ്യാത്തപക്ഷം കര്‍ശനമായ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. 3)ബാങ്കില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് വായ്പ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും എല്ലാ മൂന്നുമാസം കൂടുമ്പോളും പലിശ അടക്കേണ്ടതാണ്. .ബാങ്കുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് അറിയിപ്പുകള്‍ ശ്രദ്ധിക്കുകയോ 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്

ഓണംപച്ചക്കറി ചന്ത 2022

ഓണം പച്ചക്കറിച്ചന്ത 2022

പോന്നോണ നാളിലെ ഓണസദ്യ ഗംഭീരമാക്കുന്നതിന്നതിനും. പൊതു വിപണിയിൽ പച്ചക്കറികൾക്ക് ഉണ്ടാവുന്ന വിലക്കയറ്റത്തിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്നതിനും കൂത്താട്ടുകുളം ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് പതിവ് പോലെ ഈ വർഷവും നിങ്ങൾക്കായി ഓണം പച്ചക്കറി ചന്ത ഒരുക്കുന്നു.സെപ്റ്റംബർ 6,7 തീയതികളിലായി കൂത്താട്ടുകുളം YMCA ഹാളിൽ വച്ചു നടത്തപ്പെടുന്ന ഈ പച്ചക്കറി ചന്തയിൽ ഗുണമേന്മയുള്ളതും,നമ്മുടെ നാട്ടിലെ കർഷകരിൽ നിന്നും നേരിട്ട് സംഭരിച്ചിട്ടുള്ള പച്ചക്കറികളും, പൊതു വിപണിയിൽ വിൽക്കുന്ന പച്ചക്കറിയെക്കാൾ 40% വിലക്കുറവിൽ നിങ്ങൾക്ക് ലഭ്യമാക്കുന്നു..
ഏവർക്കും ഫാർമേഴ്‌സ് ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..........
#farmersbank01@gmail.com
https://farmersbank.blogspot.com/

കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിന്റെ കോർബാങ്കിംഗ് സംവിധാനം നാളെ മുതൽ (09/06/2022) ക്ലൗഡിലേയ്ക്ക്


***********************************************************

പതിറ്റാണ്ടുകാലത്തെ സേവനപാരമ്പര്യമുള്ള ആദ്യകാലങ്ങളിൽ തന്നെ കമ്പ്യൂട്ടർ സേവനങ്ങൾ ലഭ്യമാക്കിയ മുൻ കാലത്ത് കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിൽ കുലപതിയായിരുന്ന കാർഷികവായ്പകളിൽ ഒരു കാലത്ത് മറ്റു ബാങ്കുകൾക്ക് മാതൃകയായി‌ നബാർഡ് തിരഞ്ഞെടുത്ത കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് നവീനസേവനങ്ങളിലൂടെ പുതിയ പാതയിലേയ്ക്ക്... 24/06/2019 മുതൽ  ബാങ്ക്‌പൂർണമായും കോർബാങ്കിങ്ങ് സംവിധാനത്തിലേയ്ക്ക് മാറിയിരുന്നു. മൂന്ന് വർഷം തികയുന്ന ഈ സന്ദർഭത്തിൽ മൊബൈൽബാങ്കിങ്ങ്,   ഡെബിറ്റ് കാർഡ്, ഏത് ബാങ്കിന്റേയും പണം പിൻവലിക്കാനും 9 ബാങ്കുകളുടെ പണം നിക്ഷേപിക്കാനും കഴിയുന്ന CDM കൗണ്ടറുകൾ ഉൾപ്പെടെ എല്ലാവിധ നൂതന സാങ്കേതികവിദ്യകളും ഉൾപ്പെടുത്തി പുതുതലമുറയേയും ആകർഷിക്കുന്ന തരത്തിൽ ബാങ്ക് കെട്ടിലും മട്ടിലും പൂർണമായി‌മാറുകയാണ്. ആയതിന്റെ രണ്ടാംപടിയായി ബാങ്കിങ്ങ് സോഫ്റ്റ് വെയർ പരിപൂർണമായി‌ ക്ലൗഡിലേയ്ക്ക് മാറുകയാണ്... ആഗസ്റ്റ് മാസം ആദ്യത്തോടെ ബാങ്കിലെ സഹകാരികൾക്ക് ഡെബിറ്റ് കാർഡ് സേവനങ്ങളും ഒപ്പം മൊബൈൽ ബാങ്കിങ്ങ് സേവനങ്ങളും ലഭ്യമാക്കാനാണ് ഭരണസമിതി ശ്രമിക്കുന്നത്. ഇതുമൂലം സഹകരണ മേഖലയ്ക്ക് അന്യംനിന്നിരുന്ന നൂതന സംവിധാനങ്ങൾ എല്ലാം കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ സഹകാരികൾക്ക് ലഭ്യമാകും. 

ബാങ്കിൽ നിന്നും ലഭ്യമാകുന്ന പുതിയ സേവനങ്ങൾ...

1) ABB.. ബാങ്കിന്റെ ഏത് ബ്രാഞ്ചിൽ നിന്നും പണം അടക്കുവാനും പിൻവലിക്കുവാനും ഉൾപ്പെടെ ഏതിടപാടുകളും നടത്തുന്നതിനുള്ള സൗകര്യം.

2 )Door 2 Door Collection and Payment System.. ബാങ്കിൽ എത്തിച്ചേരാൻ കഴിയാത്ത കസ്റ്റമറുടെ അടുത്തെത്തി പണം സ്വീകരിക്കുകയും അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിൻവലിച്ച് വീട്ടിൽ എത്തിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങൾ...

3) RTGS/NEFT... ഇന്ത്യയിൽ എവിടേയ്ക്കും ബാങ്കിലെ അക്കൗണ്ടിൽ നിന്നും‌ പണം അയക്കുന്നതിനും ബാങ്കിലെ വായ്പകളിലേയ്ക്ക് ഉൾപ്പെടെ ഏത് അക്കൗണ്ടിലേയ്ക്കും നേരിട്ട് പണം അടക്കുന്നതിനും  ഉള്ള സൗകര്യം.

4) പ്രായമായവർക്കും നിരക്ഷരർക്കും പ്രത്യേകം ഹെല്പ് ഡസ്ക്..

5) ബാങ്കിലെ നിക്ഷേപങ്ങൾ.. വായ്പകൾ.. ചിട്ടികൾ.. മറ്റ് അറിയിപ്പുകൾ എന്നിയ്ക്ക് സൗജന്യ അലേർട്ട് ( SMS ) സംവിധാനം. SMS ബാങ്കിംഗ് സേവനങ്ങൾ.

6)ബാങ്കിൽ എത്തിച്ചേരാതെ തന്നെ ലോണുകൾ, മെമ്പർഷിപ് അപേക്ഷകൾ എന്നിവ ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകുന്നതിനുള്ള സൗകര്യം.

7) വ്യാപാരി-വ്യവസായികൾക്കായി‌ പ്രത്യേക കളക്ഷൻ സംവിധാനങ്ങൾ...

8) കസ്റ്റമേഴ്സിന് കൂടുതൽ നേട്ടം ലഭിക്കത്തക്ക രീതിയിൽ MDS പ്ലാനുകൾ..

9) വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നൽകാവുന്ന രീതിയിൽ‌ ക്രമീകരിച്ചിരിക്കുന്ന വായ്പാ സംവിധാനം.

10) കുടുംബശ്രീ/SHG പ്രവർത്തകർക്കായി പ്രത്യേക കൗണ്ടർ... വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വായ്പകൾ.. 

11) വായ്പാ തിരിച്ചടവുകൾക്ക് കൃത്യവും വ്യക്തവുമായ റിക്കവറി സെക്ഷൻ..ഒപ്പം‌ ലോണുകൾ കുടിശിക ആയി പുതുക്കാൻ കഴിയാത്തവർക്ക് സർക്കാർ നിർദ്ദേശങ്ങൾ പ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ...2021-22 സാമ്പത്തിക വർഷത്തിൽ കോവിഡ് മൂലം അവശത അനുഭവിച്ച സഹകാരികൾക്കായി ബാങ്ക് ഇളവ് നൽകിയത് 31.50 ലക്ഷം രൂപ.

12) വളരെ കുറഞ്ഞ സമയത്തിൽ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാകുന്ന സ്വർണപ്പണയ വായ്പകൾ.. നിലവിൽ 8.50% നിരക്കിൽ സ്വർണപ്പണയ വായ്പ. 100 രൂപയ്ക്ക് മാസം വെറും 70 പൈസമാത്രം പലിശ.

14) ബാങ്കിന്റെ എല്ലാവിധ സേവനങ്ങളെപ്പറ്റിയും അറിയുന്നതിനും യഥാസമയം വാർത്തകൾ അറിയുന്നതിനും ബാങ്കിന്റെ വെബ്സൈറ്റ്/മൊബൈൽ സൈറ്റ് .. ഫേസ്ബുക്ക്‌ പേജ്..  ഗൂഗിൾ ബിസിനസ് ആപ്.. വാട്സപ് മെസ്സഞ്ജർ സംവിധാനങ്ങൾ..

15) കാർഷികമേഖലയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന കേരസമൃദ്ധി, കൊയ്ത് സംരംഭങ്ങൾ... വളർത്ത്മൃഗസംരക്ഷണ സംരംഭങ്ങൾ

16) എല്ലാവിധ മെഡിസിനുകളും 40% വരെ വിലക്കുറവിൽ ലഭ്യമാകത്തക്ക രീതിയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ.. അവശ്യവും ദുർലഭവുമായ മരുന്നുകൾ എത്തിച്ചു നൽകുന്നതിനുള്ള സംവിധാനം.. 2021-22 സാമ്പത്തിക വർഷം MRP യേക്കാൾ സഹകാരികൾക്ക് ഇളവായി  നൽകിയത് 20.25 ലക്ഷം രൂപ

17) വളരെ ഗുണമേന്മയുള്ള വളം, കീടനാശിനികൾ( സർക്കാർ നിർദ്ദേശിച്ചവ) വളരെ കുറഞ്ഞ വിലയിൽ‌ സുലഭമാക്കുന്നതിന് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗങ്ങളായ കൂത്താട്ടുകുളം ടൗൺ.. കിഴകൊമ്പ്.. ഇടയാർ മേഖലകളിൽ‌ വളം കീടനാശിനി ഡിപ്പോകൾ.. 

18) കൃഷിക്കാർക്കായ് സർക്കാർ ക്യഷിഭവനിലൂടെ നടത്തുന്ന സബ്സിഡി വളങ്ങളുടെ വിതരണം  ബാങ്കിന്റെ സേവന മികവിൽ കർഷകരിലേയ്ക്ക് അതിവേഗം.

19) ലോകത്തെ ഏറ്റവും വലിയ വളംനിർമാണ കമ്പനിയായ ഇഫ്കോയുടെ ജനറൽബോഡിയിൽ അംഗമായ കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് വളം ഡിപ്പോകളിലൂടെ  ഇഫ്കോയുടെ എല്ലാവിധ വളങ്ങളും കുറഞ്ഞ വിലയിൽ.. 

20) മാരുതി-സുസുക്കി കാറുകൾ വാങ്ങുന്നവർക്ക് ബാങ്കിലെ അംഗത്വസർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ഇഫ്കോ നൽകുന്ന 3500 മുതൽ 5000 രൂപവരെയുള്ള പ്രത്യേക കിഴിവ്.. നാളിതുവരെ ഈ ഇനത്തിൽമാത്രം സഹകാരികൾ ലാഭിച്ചത് 6 ലക്ഷത്തിലധികം രൂപ.

21)ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാവിധ സാധന സാമഗ്രികളും മാർക്കറ്റ്/ എം ആർ പി വിലകളെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഒരു‌ കുടക്കീഴിൽ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളോടെ.. ഒരുക്കിയിരിക്കുന്ന ബാങ്ക് വക ഡിപ്പാർട്ട്മെന്റ്സ്റ്റോർ..  മെയിൻഡിപ്പോ കൂത്താട്ടുകുളത്തും സബ്ഡിപ്പോ‌ കിഴകൊമ്പിലും.

22) ഗവണ്മെന്റിന്റെ നേരിട്ടുള്ള സപ്ലേയിൽ പെടുന്ന/നിയന്ത്രണത്തിലുള്ള എല്ലാവിധ നീതി ഉല്പന്നങ്ങളും.. റൈഡ്കോ ഉല്പന്നങ്ങളും.. വലിയ വിലക്കുറവിൽ... ഇതിനുപുറമേ അവശ്യസാധനവില നിയന്ത്രിച്ചുകൊണ്ട് എല്ലാവർഷവും നടപ്പിലാക്കിവരുന്ന കൺസ്യൂമർഫെഡ് ഓണം, വിഷു- റംസാൻ ചന്തകൾ.

23) സ്കൂളുകൾ.. ക്ലബുകൾ.. പൊതുജന നന്മയ്ക്കായ് പ്രവർത്തിക്കുന്ന ഏജൻസികൾ എന്നിവർക്കായ് പ്രത്യേക ആനുകൂല്യങ്ങൾ... സ്കൂൾ സീസണുകളിൽ കുറഞ്ഞവിലയിൽ ബാഗുകളും കുടകളും മറ്റും ഉൾപ്പെടുന്ന സ്കൂൾ മാർക്കറ്റിൽ MRP വിലയേക്കാൾ 25% വരെ വിലക്കുറവ്.

24) അക്ഷയകേന്ദ്രങ്ങളിലെന്നപോലെ പൊതുജനങ്ങൾക്കാവശ്യമായ (ആധാർസേവനങ്ങൾ ഒഴികെ) 100 ലധികം സേവനങ്ങളുമായി ഫാർമേഴ്സ് ബാങ്ക് ഇ- സേവാകേന്ദ്ര.

25) മറ്റ് എല്ലാ ചെറുകിട വായ്പാ കേന്ദ്രങ്ങളേയും കിടപിടിക്കുന്ന സർക്കാരിന്റെ അഭിമാന പദ്ധതിയായ മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതി. ഇതിലൂടെ നാളിതുവരെ നൽകിയത് 2000 ലധികം അംഗങ്ങളിലൂടെ 11.50 കോടി രൂപ.

26) അംഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്  അർഹമായ പരിഗണനയോടെ ലോണുകൾക്ക് അതിവേഗം പരിഹാരം ലഭ്യമാക്കുന്നതിനായ് ബാങ്ക് ഭരണസമിതിയുടെ സുവ്യക്തമായ കാഴ്ചപ്പാടുകൾ.

27) ഒരു‌ കുടുംബത്തിലെന്നപോലെ പരിഗണ നൽകുന്നതിനും ഇടപെടുന്നതിനും ആവശ്യമായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച്   ഡെഡിക്കേറ്റഡ് ആയ ജീവനക്കാർ.. 

ഉടൻ വരുന്നു...
.......................

1) മൊബൈൽ ബാങ്കിങ്ങ്...  

മറ്റു ബാങ്കുകളോടെന്നപോലെ കിടപിടിക്കുന്നതിന്  മൊബൈൽ ആപ്ലിക്കേഷൻ വഴി അംഗങ്ങൾക്ക് സ്വയം പണമിടപാടുകൾ ( RTGS/NEFT/IMPS) നടത്തുവാനും മൊബൈൽ റീചാർജിംഗ് .. ബിൽപേമെന്റ്സ് എന്നിവ നടത്തുന്നതിനും അക്കൗണ്ട് ബാലൻസ് അറിയുന്നതിനും ഫിക്സഡ് ഡെപ്പോസിറ്റുകൾ ഉൾപ്പെടെയുള്ളവയുടെ വിശദാംശങ്ങൾ അറിയുന്നതിനും ഉതകുന്ന മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷൻ. 

2) Bank at your Door step.. 

കസ്റ്റമേഴ്സിന്റെ വീട്ടുപടിക്കൽ എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്നു.

3) ഫാർമേഴ്സ് ക്ലബ്... 

കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഇഫ്കോയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കുന്ന കർഷകരിലൂടെ കാർഷികമേഖലയിലേയ്ക്ക് നടത്തുന്ന യത്നം.. എല്ലാവിധ ഉപദേശങ്ങളോടും കൂടി ഒരു‌ കുടുംബത്തിലെന്ന പോലെ‌ കാർഷികമേഖലയെ പുനർജ്ജീവിപ്പിക്കാൻ ഒരു ജൈത്രയാത്ര...

4) ക്ഷീരവർദ്ധിനി... 

ഫാർമേഴ്സ് ബാങ്ക് ക്ഷീരകർഷകരുടെ ഉയർച്ചക്കും വളർച്ചക്കുമായി ആവിഷ്കരിക്കുന്ന വായ്പാ സംരംഭങ്ങൾ...

5) കർഷകസേവന.. 

എല്ലാവിധ കാർഷിക മേഖലകൾക്കും (കൃഷി,കോഴി,ആട്,പശു തുടങ്ങി) ഉത്തേജനം/ സഹായം  നൽകുന്നതിലൂടെ കാർഷികമേഖലയെ പുനർജ്ജീവിപ്പിക്കുന്ന തിനുള്ള യത്നം.

6) ATM/CDM കൗണ്ടർ - എല്ലാ ബാങ്കുകളിലേയും അക്കൗണ്ടുകളിലെ പണം എടുക്കുന്നതിനും പ്രധാനപ്പെട്ട 7 ബാങ്കുകളിലേയ്ക്ക് പണം നിക്ഷേപിക്കുന്നതിനുമുള്ള എല്ലാ സംവിധാനവുംഒരുക്കി CDM കൗണ്ടർ

സാമൂഹിക പുരോഗതിയിൽ പങ്കാളികളാകുന്നതിന് ഏവരെയും കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക്‌ കുടുംത്തിലേയ്ക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. 

നമ്മുടെ ബാങ്ക്‌.. നമ്മുടെ സേവനങ്ങൾ.. അവ നമ്മുടെ സമൂഹത്തിന്.. നമ്മുടെ മാത്രം നാടിന്റേയും ജനങ്ങളുടേയും നന്മയ്ക്ക്.

കൂടുതൽ വിവരങ്ങൾക്ക് :-

1) https://farmersbank-e45.business.site

2) farmersbank.blogspot.com

3)https://www.facebook.com/Koothattukulam-Farmers-Service-Cooperative-Bank-Ltd-NoE45-166971600815649/

എന്നിവ സന്ദർശിക്കുക. 

കുടുംബത്തിൽ അംഗമാകുന്നതിന്

https://chat.whatsapp.com/L1lS4TDQUIB8zuJyRmazJE ൽ ക്ലിക്ക് ചെയ്യുക. 

ബാങ്കുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും യഥാസമയം നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.