Notification

പുതിയതായി ആരംഭിക്കുന്ന എം.ഡി.എസ്സുകള്‍...20,000x25 = 5,00,000 .... 10,000x30 = 3,00,000.... 8,000x25 = 2,00,000....5000 x 30 = 1,50,000...4,000x25 = 1,00,000.....ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍തന്നെ തൊട്ടടുത്ത ബാങ്ക് ശാഖയുമായി ബന്ധപ്പെടുക

ബാങ്കില്‍ ഇപ്പോള്‍ RTGS/NEFT സൗകര്യങ്ങള്‍ ലഭ്യം

ബാങ്കില്‍ RTGS/NEFT സേവനങ്ങള്‍ നിലവില്‍ വന്നു. ബാങ്കിന്‍റെ ഏത് ബ്രാഞ്ചില്‍ നിന്നും ഇന്ത്യയില്‍ എവിടേയ്ക്കും പണം അയക്കാനാകും. കൂടാതെ ഫാര്‍മേഴ്സ് ബാങ്കിലെ സേവിംഗ്സ് ബാങ്ക്‌ അക്കൌണ്ടുകള്‍, കറന്‍റക്കൌണ്ടുകള്‍, വ്യക്തിഗത വായ്പകള്‍, ഓവര്‍ഡ്രാഫ്റ്റുകള്‍ എന്നിവയിലേയ്ക്ക് ഇന്ത്യയിലെ ഏത് അക്കൌണ്ടില്‍ നിന്നും/വിദേശത്തെ ഏത് NRI അക്കൌണ്ടില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി പണം എളുപ്പത്തില്‍ അടക്കാന്‍ കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.അല്ലെങ്കില്‍ 7306268938 എന്ന നമ്പരില്‍ വാട്സപ് ചെയ്യുക.

നിക്ഷേപ സൗഭാഗ്യ 2022

നിക്ഷേപ സൗഭാഗ്യ 2022 - നിക്ഷേപങ്ങൾക്ക് ഇനി കൂടുതൽ പലിശ. 5 വർഷനിക്ഷേപങ്ങൾക്ക് 9% വരെ പലിശ. കേരള നിക്ഷേപ ഗ്യാരന്റി ഫണ്ട് ബോർഡിന്റെ കീഴിൽ നിക്ഷേപങ്ങൾക്ക് സമ്പൂർണ സുരക്ഷ. കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ബ്രാഞ്ചുകളുമായി ഉടൻ ബന്ധപ്പെടുക.

ശ്രദ്ധിക്കൂ

1) ബാങ്കില്‍ കോര്‍ബാങ്കിംഗ് സംവിധാനം നടപ്പിലാക്കി വരുന്നതിനാല്‍ എല്ലാ ഇടപാടുകാരും ഉടന്‍ തന്നെ അവരവരുടെ ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് ,ഒരു ഫോട്ടോ എന്നിവ സഹിതം ബാങ്കുമായി ബന്ധപ്പെട്ട് കെ വൈ സി ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ് 2) സ്വര്‍ണപണയ വായ്പയെടുത്തിട്ടുള്ളവര്‍ വായ്പയെടുത്ത് ആറുമാസത്തിനകം പലിശയടച്ച് പണയം എടുക്കുകയോ പുതുക്കി വയ്ക്കുകയോ ചെയ്യാത്തപക്ഷം കര്‍ശനമായ മേല്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്. 3)ബാങ്കില്‍ നിന്നും ഓവര്‍ഡ്രാഫ്റ്റ് വായ്പ എടുത്തിട്ടുള്ളവര്‍ നിര്‍ബന്ധമായും എല്ലാ മൂന്നുമാസം കൂടുമ്പോളും പലിശ അടക്കേണ്ടതാണ്. .ബാങ്കുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങള്‍ക്ക് അറിയിപ്പുകള്‍ ശ്രദ്ധിക്കുകയോ 0485-2252038,2252128 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്

ജൈവ വളങ്ങള്‍/ കീടനാശിനികള്‍


ചാണകപ്പൊടി

************
ചാണകപ്പൊടി ജൈവ വളങ്ങളുടെ ഒരു പ്രധാന ഘടകമാണ്.ചാണകവും എല്ലുപൊടിയും ചേർന്ന മിശ്രിതം സാധാരണയായി ഉപയോഗിച്ചുപോരുന്ന ജൈവവളമാണ്.ചാണകപ്പൊടി പല ജീവികൽക്കും പൂപ്പലുകൾക്കും ആഹാരമാണ്, ഈ സൂക്ഷ്മജീവികൾ ഇവയെ വിഘടിപ്പിച്ച് ആഹാരശൃംഘലയിലെ പുനരുപയോഗത്തിന് മണ്ണിൽ ലയിക്കുവാൻ സഹായിക്കുന്നു.എല്ലാത്തരം സസ്സ്യങ്ങൾക്കും ,മരങ്ങൾക്കും ചാണകപ്പൊടി ജൈവ വളമായി ഉപയോഗിക്കുന്നു.വിവിധ തരാം ജൈവ വളങ്ങൾ ഉണ്ടാക്കാൻ ചാണകപ്പൊടി വ്യാപകമായി ഉപയോഗിക്കുന്നു.ചാണകം ഉണക്കി അവ വിറകിനു പകരമായി ഉപയോഗിക്കുന്നു. ബയോഗ്യാസിന്റെ നിർമ്മാണത്തിൽ അടിസ്ഥാന ഘടകമാണിത്. പശുത്തൊഴുത്തിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ചാണകവും മൂത്രവും പ്രത്യേക അടച്ച അറയിൽ സൂക്ഷിച്ച് അവയിൽ നിന്നും പാചകവാതകം നിർമ്മിക്കുവാൻ സാധിക്കും. കേരളത്തിൽ ഇപ്പോൾ ഇത് ഉപയോഗിച്ചു പോരുന്നു. ഇവയിലടങ്ങിയിരിക്കുന്ന മീഥൈന്റെ അംശമാണ് ഇതിനു സഹായിക്കുന്നത്.
കന്നുകാലികളുടെ വിസർജ്യമായ ചാണകം കലക്ക്രമേണ ഉണങ്ങുമ്പോൾ ആണ് ചാണകപ്പൊടി ആയി രൂപാന്തരപ്പെടുന്നത് .സാധാരണയായി പശു, എരുമ, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ ചാണകമാണ് കാണപ്പെടുന്നത്.തറ മെഴുകുന്നതിനും മറ്റുമായി പല ആവശ്യങ്ങൾക്കും ചാണകം ഉപയോഗിക്കുന്നു. ചിത ഒരുക്കുന്നതിനും മറ്റും ഉത്തരേന്ത്യയിൽ ചാണകം ഉപയോഗിച്ചുവരുന്നു. ആയുർവേദത്തിൽ പശുവിന്റെ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഔഷധമൂല്യത്തെ കുറിച്ചു പറഞ്ഞിട്ടുണ്ട്.തണുപ്പുള്ള സ്ഥലങ്ങളിൽ ഭിത്തിയിൽ മെഴുകി താപകുചാലകങ്ങളായി ഉപയോഗിക്കുന്നു.
എന്റെ കൃഷി - Ente Krishi's photo.


മണ്ണെണ്ണക്കുഴമ്പ് ജൈവ കീടനാശിനി
*****************************
പ്രധാനമായും ചെടികളുടെ നീരൂറ്റി കുടിക്കുന്ന കീടങ്ങൾക്ക് എതിരെ ഉപയോഗിക്കുന്ന കീടനാശിനി ആണ് മണ്ണെണ്ണക്കുഴമ്പ്. വളരെ ലളിതവും ചെലവ് കുറഞ്ഞതും ആയ രീതിയിൽ നിര്മിക്കുന്നത്കൊണ്ടും കർഷകർക്ക് വളരെ പ്രിയപ്പെട്ടതാകുന്നത്. വളരെ അധികം പ്രയോജനപ്രദവും അതിലേറെ ആർക്കും അനായാസം ഉപയോഗിക്കാവുന്നതും പരിസരമലിനീകരണം ഉണ്ടാക്കാത്തതും ഇതിന്റെ മറ്റു സവിശേഷതകൾ ആണ്.
ചേരുവകൾ
**********
ബാർസോപ്പ് (അലക്കു സോപ്പ്) - 500 ഗ്രാം
മണ്ണെണ്ണ - 9 ലിറ്റെർ
വെള്ളം - 15-20 ഇരട്ടി
ഉണ്ടാക്കുന്ന വിധം
**************
500 ഗ്രാം സാധാരണ ബാര്‍സോപ്പ് ചെറുതായി അരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ചെറുതായി ചൂടാക്കിക്കൊണ്ട് ലയിപ്പിക്കുക. ലായനി തണുത്തു കഴിയുമ്പോള്‍ ഇതിലേയ്ക്ക് 9 ലിറ്റര്‍ മണ്ണെണ്ണ നന്നായി ഇളക്കിക്കൊണ്ട് ചേര്‍ക്കുക. ഇതില്‍ 15-20 ഇരട്ടി വെള്ളം ചേര്‍ത്തിളക്കിയ ശേഷം ചെടികളില്‍ തളിക്കാം.
10 പ്രാവശ്യമെങ്കിലും നേർപ്പിച്ച് ഇത് ഉപയോഗിയ്ക്കാം. കീടനാശിനി ഇലകളിൽ വീഴാതെ സൂക്ഷിക്കണം



ജീവാമൃതം
********
ജീവാമൃതം മണ്ണിന്റെ ഫലപുഷ്ടിയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നതിനും മണ്ണിലെ ജീവാണുക്കളുടെ പ്രവർത്തനം കൂട്ടുന്നതിനും വേണ്ടി ഉപയോഗിക്കുന്നു.ജീവാമൃതം ഉപയോഗിച്ച് ഉണ്ടാകുന്ന വിളകളെ സാധാരണയായി യാതൊരു കീടങ്ങളും ആക്രമിക്കുകയില്ല.ജീവാമൃതത്തിനു നല്ല സുഗന്ധമാണ് ഉള്ളത്.ജീവാമൃതം ഉണ്ടാക്കാൻ 200 ലിറ്റർ വെള്ളം ടാങ്കിൽ നിറച്ച് അതിൽ 10 കിലോഗ്രാം ചാണകം, നാലു ലിറ്റർ ഗോമൂത്രം, രണ്ടു കിലോഗ്രാംവീതം ശർക്കര, മുതിര, രണ്ടുപിടി കൃഷിഭൂമിയിലെ മണ്ണ്, അര കിലോഗ്രാം ചിതൽപ്പുറ്റിലെ മണ്ണ് എന്നിവ ചേർക്കുന്നു. തുടർന്ന് അതിൽ ഓരോ പിടി കടലപ്പിണ്ണാക്ക്, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ചേർക്കുന്നു. തണലത്തുള്ള ഒരു ടാങ്കിലാണ് ഈ മിശ്രിതം സൂക്ഷിക്കുന്നത്. ദിവസവും മൂന്നുതവണ വീതം ഇളക്കുക. നാലുദിവസത്തിനു ശേഷം ഈ മിശ്രിതം പത്തിരട്ടി വെള്ളത്തിലെന്ന വണ്ണം നേർപ്പിച്ച് വിളകൾക്കു നൽകുന്നു.സുഭാഷ് പാലേക്കർ എന്ന കൃഷിശാസ്ത്രജ്ഞന്റെ ചെലവില്ലാപ്രകൃതികൃഷിയിലെ പ്രധാന മിശ്രിതമാണ് ജീവാമൃതം. ഇത് ഉണ്ടാക്കാൻ നാടൻപശുവിന്റെ ചാണകവും നാടൻ പശുവിന്റെ ഗോമൂത്രവും വേണം.പത്തുകിലോ നാടൻ പശുവിന്റെ ചാണകം,പത്തുലിറ്റർ നാടൻപശുവിന്റെ ഗോമൂത്രം രണ്ടുകിലോ വെല്ലം,രണ്ടുകിലോ പയറുപൊടി, വരമ്പിലെ ഓരുപിടി മണ്ണ്, ഇരുനൂറ് ലിറ്റർ വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ജീവാമൃതം ഒരേക്കർ സ്ഥലത്ത് ഉപയോഗിക്കാൻ കഴിയുന്നതാണ്.
എന്റെ കൃഷി - Ente Krishi's photo.
പച്ചിലവളം
*********
പച്ചിലവളം മികച്ച ഒരു ജൈവവളമാണ്.പച്ചിലവളം മണ്ണിന്റെ വളക്കൂറ് വർദ്ധിപ്പാക്കാനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ വളമാണ്.ധാതുവിയോഗം സംഭവിക്കാത്ത ഹരിത സസ്യപദാര്‍ത്ഥങ്ങളെ മണ്ണിലേക്ക് ഉഴുതോ കിളച്ചോ ചേര്‍ക്കുന്നതിന് പച്ചിലവളപ്രയോഗം എന്ന് പറയുന്നു.കേരളത്തില്‍ സുലഭമായി കാണുന്ന പച്ചിലവളച്ചെടിയാണ് ശീമക്കൊന്ന.ഇതിന്റെ കമ്പുകൾ കോന്തി ചെടികളുടെ ചുവട്ടിൽ ഇട്ടാൽ ചുറ്റുമുള്ള മണ്ണിനു നല്ല തണുപ്പും കിട്ടുന്നു.ശീമക്കൊന്ന,എരിക്ക്,കരിമരുത് ,താന്നി,ഉങ്ങ്,വേങ്ങ തുടങ്ങിയ മരങ്ങളുടെ ഇലകൾ പച്ചില വളമായി ഉപയോഗിക്കുന്നു.പയറുവർഗച്ചെടികൾക്ക് അതിന്റെ വേരുകളിൽ നൈട്രജൻ സംഭരിക്കാൻ കഴിയും എന്ന വസ്തുതയാണ് പച്ചിലവളച്ചെടികളെ തിരഞ്ഞെടുക്കാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. പറമ്പിലും വയലിലും മറ്റും ഈ കഴിവുള്ള ചെടികളെ നട്ടുവളർത്തി അവ പൂക്കാൻ തുടങ്ങുന്ന സമയത്ത് മണ്ണിനോട് ഉഴുത്ചേർത്താണ് ഇവയെ വളമാക്കിയിരുന്നത്. ചണമ്പ്, വൻപയറ്, കിലുക്കി, സെസ്ബേനിയ തുടങ്ങിയ ചെടികളാണ് ഇതിനായി ഉപയോഗിച്ചിരുന്നത്.
എന്റെ കൃഷി - Ente Krishi's photo.
പുകയില കഷായം

***************
മുഞ്ഞ, മിലി മൂട്ട, തണ്ടുതുരപ്പൻ പുഴു, ഇലതീനിപ്പുഴു തുടങ്ങിയ കീടങ്ങളെ പുകയില കഷായം ഉപയോഗിച്ച് നിയന്ത്രിക്കാം.
പുകയില കഷായം തയ്യാറാക്കാൻ വേണ്ട ചേരുവകൾ
പുകയില (ഞെട്ടോടെ) - അര കിലോ
ബാർ സോപ്പ് - 120 ഗ്രാം
വെള്ളം - 4 1/2 ലിറ്റർ
പുകയില ചെറുതായി അരിഞ്ഞ്‌ വെള്ളത്തില്‍ കുതിര്‍ത്ത് ഒരു ദിവസം വെയ്ക്കുക . അതിനുശേഷം അതിനുശേഷം പുകയിലക്കഷ്ണങ്ങള്‍ പിഴിഞ്ഞ് ചണ്ടി മാറ്റുക. ബാര്‍ സോപ്പ് ചെറിയ കഷ്ണങ്ങളാക്കി കാല്‍ ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പ് ലായനി പുകയിലക്കഷായവുമായി നന്നായി യോജിപ്പിക്കുക. ഈ ലായനി അരിച്ചെടുത്ത് ഏഴിരട്ടി വെല്ല്സം ചേര്‍ത്ത് ചെടികളില്‍ തളിക്കാം. മുഞ്ഞ, മിലീമുട്ട , ശല്‍ക്കീടം, തുടങ്ങിയ ഒട്ടേറെ മൃദുല ശരീരികളായ കീടങ്ങളെ നിയന്ത്രിക്കുന്നതിന് ഇത് ഉപയോഗിക്കാവുന്നതാണ്
ഒരു കിലോഗ്രാം പുകയില 15 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് ഉണ്ടാക്കുമ്പോൾ കീടബാധയുടെ തീവ്രതയനുസരിച്ച് 2-3 ഇരട്ടി വെള്ളം ചേർത്ത് ഉപയോഗിക്കാം. നല്ല വെയിലുള്ളപ്പോഴാണ് പുകയില കഷായവും സത്തും ചെടികളിൽ തളിയ്ക്കേണ്ടത്. നിക്കോട്ടിന്റെ വിഷവീര്യം നന്നായി പ്രകടമാവാൻ വെയിൽ ആവശ്യമാണ്
 എന്റെ കൃഷി - Ente Krishi's photo.





Courtesy  http://farmgm.blogspot.in/                                                                     https://www.facebook.com/entekrishi?fref=photo                                    http://farmgm.blogspot.in/