Notification
ബാങ്കില്‍ ഇപ്പോള്‍ RTGS/NEFT സൗകര്യങ്ങള്‍ ലഭ്യം
നിക്ഷേപ സൗഭാഗ്യ 2022
ശ്രദ്ധിക്കൂ
മുറ്റത്തെ മുല്ല വായ്പാ വിതരണവും കോർബാങ്കിംഗ് സംവിധാന ഉദ്ഘാടനവും
"കേരളാ സർക്കാർ സഹകരണ വകുപ്പിലൂടെ നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല ലഘു ഗ്രാമീണ വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സണ്ണികുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നൂറുകണക്കിന് കുടുംബശ്രീ പ്രവർത്തകരേയും സഹകാരികളേയും സാക്ഷിയാക്കി ബഹു.സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ശ്രീ.സുരേഷ് മാധവൻ നിർവഹിച്ചു.. ബാങ്കിന്റെ ഏറെക്കാലമായുള്ള ആഗ്രഹങ്ങളിൽ ഒന്നായ കോർ ബാങ്കിംഗ് സംവിധാനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ബഹു: എം.പി.ഐ ചെയർമാൻ ശ്രീ ഷാജു ജേക്കബ് നിർവഹിച്ചു.. കൂത്താട്ടുകുളം നഗരസഭയിൽ അന്നുദിനം വർദ്ധിച്ചുവരുന്ന കൊള്ളപ്പലിശക്കാരെയും വട്ടിപ്പലിശക്കാരെയും മൈക്രോ ഫിനാൻസ് കമ്പനികളേയും നിലക്ക് നിർത്തുക എന്ന നിശ്ചയദാർഡ്യത്തോടെയും സഹകരണമേഖലയുടെ അന്തസത്തയും സുതാര്യതയും സമൂഹത്തിൽ നിലനിർത്തുക എന്ന സമീപനത്തോടെയും കുടുംബശ്രീകൾക്ക് ഒരു വരുമാന മാർഗംലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയും കുടുംബശ്രീകൾക്ക് ബാങ്കിൽനിന്നും 9% നിരക്കിൽ വായ്പ ലഭ്യമാകുകയും ഈ തുക 12% നിരക്കിൽകുടുംബശ്രീകൾ ഉപഭോക്താവിന്റെ വീട്ടുമുറ്റത്തെത്തി വായ്പകൾ നൽകുന്നു.. ഇനി വായ്പകൾക്ക് നിങ്ങൾ കുടുംബശ്രീയെ സമീപിച്ചാൽ മതിയാകും.. ജാമ്യമോ ഈടോ ഒന്നുമില്ലാതെ കൊള്ളപ്പലിശയില്ലാതെ നിങ്ങൾക്കാവശ്യമായ സേവനം തരാൻ കുടുംബശ്രീയും ഫാർമേഴ്സ് ബാങ്കും കൈകോർക്കുന്നു.. വട്ടിപ്പലിശക്കാരെ തുരത്താൻ പാവപ്പെട്ടവരെ കൊള്ളയടിക്കുന്ന മൈക്രോ ഫിനാൻസ് കമ്പനികളെ തുരത്താൻ.. മുന്നേറാം നമുക്ക് ഒരുമിച്ച്...."
Subscribe to:
Post Comments (Atom)
No comments:
Post a Comment