"മുറ്റത്തെ മുല്ല" ലഘു ഗ്രാമീണ വായ്പാ പദ്ധതി.. അതിന്റെ പൂർണതയിലേയ്ക്ക്..
***************************************
കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സംസ്ഥാന സർക്കാർ സഹകരണ വകുപ്പിലൂടെ നടപ്പിലാക്കുന്ന മുറ്റത്തെ മുല്ല പദ്ധതി അതിന്റെ പൂർണതയിലേയ്ക്ക്....ബാങ്കിൽ രജിസ്റ്റർ ചെയ്ത് പേപ്പർവർക്കുകൾ പൂർത്തീകരിച്ച 32 കുടുംബശ്രീകൾക്കും ക്യാഷ്ക്രെഡിറ്റ് ലിമിറ്റ് അനുവദിച്ചു. അക്കൗണ്ടിങ്ങ് മെറ്റീരിയലുകൾ വച്ചുള്ള വർക്ക്ഷോപ്പ് ഉൾപ്പെടെ പല തവണകളിലായി 5 ട്രെയിനിങ്ങ് പ്രോഗ്രാമുകൾ.. ഏത് സംശയവും ഏത് നിമിഷവും ക്ലിയർ ചെയ്യുന്നതിന് ബാങ്കിന്റെ ഹെൽപ്പ് ഡസ്ക്.. മുറ്റത്തെ മുല്ല വാട്സപ് ഗ്രൂപ്പ്.. പദ്ധതിയെപ്പറ്റി ആഴത്തിൽ അറിഞ്ഞ കുടുംബശ്രീ പ്രവർത്തകർ.. ഒടുവിൽ എല്ലാ പഴുതുകളും അടക്കാൻ വായ്പാ വിതരണവും തിരിച്ചടവും കാര്യക്ഷമമാക്കാൻ സർവസജ്ജമായ മൊബൈൽ ആപ്ലിക്കേഷനും. ഇതിലൂടെ എല്ലാ വായ്പാക്കാരുടേയും വിവരങ്ങൾ ബാങ്കിലെ സെർവറിൽ ശേഖരിക്കുന്നതു മുഖേന വായ്പാ വിതരണം, തിരിച്ചടവ് എന്നിവ കൃത്യമായി വിശകലനം ചെയ്യാൻ കഴിയും.. മൈത്രി.. ഓണംകുന്ന്.. ദയ.. എന്നീ കുടുംബശ്രീകൾ ഇന്ന് കൃത്യമായി വായ്പാ തിരിച്ചടവ് തുടങ്ങി.. അക്കൗണ്ട് ബുക്സ്.. ബോണ്ടുകൾ.. മിനിറ്റ്സ് എന്നിവ പരിശോധനയ്ക്ക് വിധേയമാക്കി..തുടക്കം ഗംഭീരം... അതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പുലർത്തുന്ന മൊബൈൽ ആപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10.30 ന് ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് നിർവഹിക്കും.. പിന്നീട് കളക്ഷൻ ഏജന്റുമാർക്കുള്ള മൊബൈൽ ആപ് ട്രെയിനിങ്ങ് പ്രോഗ്രാം നടക്കും..ഈ ഉദ്യമം വിജയകരമാക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണികുര്യാക്കോസ്.. ഭരണസമിതി അംഗങ്ങൾ.. സി.ഡി.എസ് ചെയർപേഴ്സൺ കല... സിഡിഎസ്/എ.ഡി.എസ്.. കുടുംബശ്രീ പ്രവർത്തകർ.. ബാങ്കിലെ ഡെഡിക്കേറ്റഡ് ആയ ജീവനക്കാർ, ബാങ്കിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും മീഡിയാ പബ്ലിസിറ്റി നൽകുന്ന മനു അടിമാലി,അരുൺ സത്യകുമാർ..മറ്റ് മീഡിയാസ്... ബാങ്കിന്റെ ഹാർഡ് വെയർ ടീം ഓൺലൈൻ..ബാങ്കിംഗ് സോഫ്റ്റ് വെയർ/മൊബൈൽ ആപ്ലിക്കേഷൻസ് എന്നിവക്ക് പൂർണ സപ്പോർട്ട് നൽകുന്ന പെർഫക്റ്റ് സോഫ്റ്റ് വെയർ സൊല്യൂഷൻസ് കോഴിക്കോട്.. എല്ലാവർക്കും നന്ദി അറിയിക്കുന്നു.. "
No comments:
Post a Comment