ആദ്യ റിപ്പോർട്ട് .
****************
കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കി വരുന്ന മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പാ പദ്ധതി അതിന്റെ ലക്ഷ്യം നിറവേറ്റി വരുന്നു. വട്ടിപ്പലിശയ്ക്ക് വായ്പ എടുത്ത് പിന്നീട് ആ കടക്കെണിയിൽ നിന്നും മോചനമില്ലാതെ നിതാന്തമായി ആ വായ്പയിൽ തുടരേണ്ടി വരുന്ന സാമ്പത്തികമായി പിന്നൊക്കം നിൽക്കുന്നവരെ സഹായിക്കുകയും അവരുടെ ജീവിതത്തിന് ഒരു അത്താണിയായി പ്രവർത്തിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ ഈ പദ്ധതി നടപ്പിലാക്കിയ ശേഷം 30% ആളുകൾ ഈ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വട്ടിപ്പലിശക്കാരുടെ കരങ്ങളിൽ നിന്നും ഒഴിവായതായി ബാങ്കിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു. കൂത്താട്ടുകുളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന 11 ഓളം വട്ടിപ്പലിശ സ്ഥാപനങ്ങളുടെ നിലനില്പിനെ ചോദ്യം ചെയ്തുകൊണ്ട് മുറ്റത്തെ മുല്ല അതിന്റെ ലക്ഷ്യത്തോടടുക്കുന്നു.. കേവലം ഒരു മാസം കൊണ്ട് 364 കുടുംബങ്ങൾക്കായി കുടുംബശ്രീകൾ നൽകിയത് 1 കോടി 83 ലക്ഷം രൂപയാണ്. ഇതിൽ നിന്നും എത്രത്തോളം ഈ പദ്ധതി ജനങ്ങൾ ഏറ്റെടുത്തു എന്ന് മനസിലാക്കാനാകും. 8 മുതൽ 14% വരെ യാതൊരുവിധ ഗ്യാരന്റിയും ഇല്ലാതെ ഡിപ്പോസിറ്റിന് പലിശ നൽകി വായ്പകൾക്ക് പ്രോസസിങ്ങ് ഫീ, ഡൗൺ പേമെന്റ് ഉൾപ്പെടെ 10% തുക ആദ്യമേ കൈക്കലാക്കി 20 % മുതൽ 60% വരെ വായ്പകൾക്ക് പലിശ ഈടാക്കി പാവങ്ങളെ ഞെക്കിപ്പിഴിയുന്ന എല്ലാ വട്ടിപ്പലിശ സ്ഥാപനങ്ങളേയും ആട്ടിയോടിക്കുവാൻ മുറ്റത്തെ മുല്ല ഇപ്പോൾ നിങ്ങളുടെ വീട്ടുപടിക്കൽ..
ബഹു:സഹകരണ വകുപ്പിന്റേയും സർക്കാരിന്റേയും വ്യക്തമായ നിർദ്ദേശങ്ങളോടെയും നിയമപരമായും പ്രവർത്തിക്കുന്ന ഈ പദ്ധതിയുടെ വിശദവിവരങ്ങൾ അറിയുന്നതിന് തൊട്ടടുത്ത കുടുംബശ്രീ യൂണിറ്റുമായി ബന്ധപ്പെടുക..
സർക്കാർ ഗ്യാരന്റിയോടെ കൂടിയ പലിശ നിരക്കിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ബാങ്കിന്റെ ബ്രാഞ്ചുകളുമായി ബന്ധപ്പെടുക. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ നാനാതുറകളിലുള്ള ആളുകളേയും നെഞ്ചോട് ചേർത്ത് എല്ലാവിധ നൂതന സേവനങ്ങളും ലഭ്യമാക്കി ബാങ്ക് അനുദിനം മുന്നോട്ട്..
ബാങ്കിന്റെ ഉയർച്ച... നാടിന്റെ വളർച്ച.. ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്..എന്നും നിങ്ങൾക്കൊപ്പം..
No comments:
Post a Comment