കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ വിഷരഹിത മത്സ്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന മത്സ്യസമൃദ്ധി 2020 പദ്ധതി പ്രകാരം ഒരു വീട്ടിലേക്ക് മത്സ്യക്കുളം നിർമ്മിച്ച് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു.
ഇതുമായി ബന്ധപ്പെട്ട് 15000 രൂപ വെറും 6.4% പലിശ നിരക്കിൽ 2021 മാർച്ച് 31നകം അടച്ച് തീർക്കേണ്ട രീതിയിൽ വായ്പയായി നൽകുന്നു. വഴി സൗകര്യം ഉള്ളവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന. വായ്പ ആവശ്യമുള്ളവർ ജൂൺ മാസം പത്താം തീയതിക്കകം ബാങ്കിൽ കരം തീർത്ത രസീത് സഹിതം അപേക്ഷ നൽകേണ്ടതാണ്. വായ്പ ആവശ്യമില്ലാത്തവരും മത്സ്യക്കുളം നിർമ്മിക്കാൻ ആഗ്രഹിക്കുന്നവരും ബാങ്കിന്റെ ബ്രാഞ്ചുകളിലോ ബാങ്ക് വക സ്റ്റോറുകളിലോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സ്യക്കുളം ആവശ്യമുള്ളവരുടെ യോഗം പിന്നീട് ബാങ്കിൽ വിളിച്ചു ചേർക്കുന്നതും സന്നദ്ധരായവർക്ക് പ്രത്യേകം പരിശീലനം നൽകുന്നതുമാണ്. ഈ പദ്ധതി എല്ലാ സഹകാരികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ബ്രാഞ്ചുകളുമായി ബന്ധപ്പെടുകയോ ബാങ്കിന്റെ ബ്ലോഗ് /വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക."
നിർമ്മിച്ച് നൽകുന്ന മത്സ്യക്കുളത്തിന്റെ ഘടന താഴെ പറയും പ്രകാരമായിരിക്കും.
ഉയരം- 75 CM, വീതി - 5 CM,
ഉള്ളിലെ വ്യാസം - 2 മീറ്റർ. ഉൾക്കൊള്ളാവുന്ന മത്സ്യക്കുഞ്ഞുങ്ങളുടെ എണ്ണം ഏകദേശം 200-250,
ബാങ്കിൽ നിന്നും നൽകുന്നവ 100-150 എണ്ണം.
No comments:
Post a Comment