"സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന മത്സ്യ സമൃദ്ധി 2020 പദ്ധതിയോടനുബന്ധിച്ച് ബാങ്കിൽ നിന്നും പദ്ധതിയുടെ ഭാഗമാകുന്ന കർഷകർക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിന് പഠനക്ലാസ് നടത്തിയപ്പോൾ. കിണറിന്റെ നിർമാണം, സെമിനാറുകൾ, മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം, 15 ദിവസത്തേക്കാവശ്യമായ തീറ്റ ഉൾപ്പെടെ ഒരു പാക്കേജായി 50 ഓളം യൂണിറ്റുകളാണ് ആദ്യഘട്ടത്തിൽ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ ബാങ്ക് നിർമിച്ച് നൽകുന്നത്. വായ്പ ആവശ്യമായവർക്ക് 6.4% പലിശ നിരക്കിൽ 15000 രൂപവരെ 2021 മാർച്ച് മാസം 31 വരെ കാലാവധി ലഭിക്കുന്ന രീതിയിൽ ഇനിയും അപേക്ഷ നൽകാവുന്നതാണ്. നിലവിലുള്ള മത്സ്യക്കുളങ്ങൾ പുനരുദ്ധരിക്കാൻ ആഗ്രഹിക്കുന്നവർക്ക് എസ്റ്റിമേറ്റ് തുകയുടെ അടിസ്ഥാനത്തിൽ അടിയന്തിര വായ്പയും ലഭ്യമാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 19/06/2020 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി."
No comments:
Post a Comment