എല്ലാവർഷത്തേയും പോലെ കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് സർക്കാർ കൺസ്യൂമർ ഫേഡ് വഴി വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങൾ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുന്നു. അരി, പച്ചരി,പഞ്ചസാര, വെളിച്ചെണ്ണ, കടല, ഉഴുന്ന്, മുളക്, പരിപ്പ്, ചെറുപയർ ,മല്ലി, വൻപയർ എന്നിങ്ങനെ 11 ഇനങ്ങളാണ് നിങ്ങളിലേയ്ക്ക് എത്തുക. ഇവയുടെ വിതരണം ആഗസ്റ്റ് മാസം 25 മുതൽ 27 വരെ നടക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കേണ്ടതിനാൽ ആഗസ്റ്റ് മാസം 24, 25 തീയതികളിൽ റേഷൻ കാർഡുമായി ബാങ്ക്- സ്റ്റോർ എന്നിവിടങ്ങളിൽ എത്തുന്നവർക്ക് ടോക്കൺ രാവിലെ 11 മണി മുതൽ നേരത്തേ വിതരണം ചെയ്യും. ഈ ടോക്കണിൽ റേഷൻ കാർഡ് നമ്പർ, സാധനം വാങ്ങാൻ എത്തേണ്ട ദിവസം, ഉദ്ദേശ സമയം എന്നിവ പറഞ്ഞിട്ടുണ്ടാകും. ആ സമയക്രമം പാലിച്ച് തിരക്ക് ഇല്ലാതെ തന്നെ സാധനങ്ങളുടെ വിതരണം പൂർത്തീകരിക്കും.
ശ്രദ്ധിക്കേണ്ടവ
***************
1) ടോക്കൺ വാങ്ങാൻ വരുമ്പോഴും സാധനം വാങ്ങാൻ വരുമ്പോഴും നിർബന്ധമായും റേഷൻ കാർഡ് കൊണ്ടുവരണം.
2) ഒരു റേഷൻ കാർഡിന് ഒരു കിറ്റ് മാത്രമേ ലഭിക്കു.
3) മറ്റേതെങ്കിലും ബാങ്കുകളിൽ നിന്ന് സാധനങ്ങൾ വാങ്ങിയതായി റേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഒരുകാരണവശാലും വീണ്ടും സാധനം അനുവദിക്കുകയില്ല.
4) ഒരാൾ ഒരു റേഷൻ കാർഡ് മാത്രമേ കൊണ്ടുവരാവൂ.
5) കോവിഡ് നിയന്ത്രണങ്ങൾ മൂലം ഹോം ക്വോറന്റൈനിൽ ആയിട്ടുള്ള സഹകാരികൾ ആരെങ്കിലും ഉണ്ടെങ്കിൽ അവർ ബോർഡംഗങ്ങളുമായി ബന്ധപ്പെട്ടാൽ സ്റ്റോക്കിന്റെ അവൈലബിലിറ്റി അനുസരിച്ച് കിറ്റ് വീടുകളിൽ എത്തിക്കുന്നതിന് ശ്രമിക്കുന്നതാണ്.
6) കിറ്റുകൾ വാങ്ങാനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കുകയും ലഭ്യമാക്കുന്ന സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും ചെയ്തിരിക്കണം.
7) ബാങ്ക് എല്ലാവർഷവും നടത്തി വരാറുള്ള പച്ചക്കറി ചന്ത ഈ വർഷം ആഗസ്റ്റ് മാസം 29 ശനിയാഴ്ച നടക്കും. രാവിലെ 9 മണിയ്ക്ക് ബാങ്ക് പ്രസിഡന്റ് സണ്ണി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.
8) ബാങ്ക് നൽകുന്ന സേവനങ്ങൾ എല്ലാ സഹകാരികളും പരമാവധി ഉപയോഗപ്പെടുത്തണമെന്നും കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment