"കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിന്റെ അഭിമാന പദ്ധതി.. "
കേരള സർക്കാർ സഹകരണ വകുപ്പിലൂടെ നടപ്പിലാക്കുന്ന "മുറ്റത്തെ മുല്ല".. ഉടൻ തന്നെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്നു. ഒരു വാർഡിൽ നിന്നും 3 കുടുംബശ്രീകളെ ഉൾപ്പെടുത്തി ഒരു വ്യക്തിക്ക് ബാങ്കിലെ മെമ്പർഷിപ്പോ മറ്റു ബാധ്യതകളോ പരിഗണിക്കാതെ 50000 രൂപവരെ യാതൊരു വിധ ഈടും ഇല്ലാതെ വായ്പ നൽകുന്ന സ്വപ്ന പദ്ധതി.. വട്ടിപ്പലിശക്കാരെയും കൊള്ളപ്പലിശക്കാരെയും തുരത്തിയോടിക്കാൻ.. അവരുടെ 35-75% വരെ ഈടാക്കുന്ന കൊള്ളപ്പലിശയ്ക്കും അനധികൃത ഫീസുകൾക്കും മറ്റു ചൂഷണങ്ങൾക്കും തടയിടാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു...
കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കും കുടുംബശ്രീയും ഒരുമിച്ച് കൈകോർക്കുന്നു..
കാത്തിരിക്കുക... ഞങ്ങൾ നിങ്ങളിലേയ്ക്ക്...
No comments:
Post a Comment