"കോവിഡ് 19 വ്യാപനത്തിലൂടെ അവശ്യസാധനങ്ങൾക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുന്നത് പരിഗണിച്ചും ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം മുതലാക്കി അമിതവില ഈടാക്കി കച്ചവടം നടത്തുന്ന സമ്പ്രദായത്തിന് അറുതി വരുത്തുന്നതിനും വേണ്ടി കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കിഴകൊമ്പ് ശാഖയോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന പ്രൊവിഷൻ സ്റ്റോർ നവീകരിച്ച് പുന:പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ 10 മണിയ്ക്ക് നടന്ന ഉദ്ഘാടന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ശ്രീ സണ്ണി കുര്യാക്കോസ് സ്റ്റോർ സഹകാരികൾക്കായി സമർപ്പിച്ചു. ഒരു വീട്ടിലേയ്ക്കാവശ്യമായ എല്ലാവിധ ഭക്ഷ്യസാധനങ്ങളും കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഭരണ സമിതി സ്വീകരിച്ചിട്ടുള്ളതായി അറിയിച്ചു. മാനേജിംഗ് ഡയറക്ടർ ശ്രീ.അഭിലാഷ് എസ് നമ്പൂതിരി , ഭരണസമിതി അംഗങ്ങളായ ശ്രീ.ജയിൻ സി, ശ്രീ.പോൾമാത്യു, ശ്രീ.ബാലചന്ദ്രൻ കെ.വി, ശ്രീ. ജേക്കബ് രാജൻ, ശ്രീ.തോമസ് പി.ജെ, ശ്രീ.ഷൈൻ പി.എം, ശ്രീ. രഞ്ജിത്ത് എൻ, ശ്രീമതി.അംബുജാക്ഷിയമ്മ, ശ്രീമതി.ജിജി ഷാനവാസ്, ശ്രീമതി. വനജ എം.ബിഎന്നിവർ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു."
No comments:
Post a Comment