കോവിഡ് 19 വ്യാപനത്തിലൂടെ അവശ്യസാധനങ്ങൾക്ക് വിലക്കയറ്റവും ക്ഷാമവും ഉണ്ടാകുന്നത് പരിഗണിച്ചും ഭക്ഷ്യ സാധനങ്ങളുടെ ദൗർലഭ്യം മുതലാക്കി അമിതവില ഈടാക്കി കച്ചവടം നടത്തുന്ന സമ്പ്രദായത്തിന് അറുതി വരുത്തുന്നതിനും വേണ്ടി കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കിഴകൊമ്പ് ശാഖയോട് അനുബന്ധിച്ച് പ്രവർത്തിച്ചിരുന്ന ഡിപ്പാർട്ട്മെന്റ്/പ്രൊവിഷൻ സ്റ്റോർ നവീകരിച്ച് പുന:പ്രവർത്തനം ആരംഭിക്കുന്ന വിവരം ഏവരേയും സന്തോഷപൂർവം അറിയിക്കുന്നു. ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാവിധ ഭക്ഷ്യ സാധനങ്ങളും നിങ്ങൾക്ക് മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇവിടെ നിന്നും ലഭിക്കുന്നതിനുള്ള എല്ലാ നടപടികളും ബാങ്ക് സ്വീകരിച്ചിട്ടുണ്ട്. 2020 ജൂൺ മാസം 1 ന് ബാങ്ക് പ്രസിഡന്റ് ശ്രീ സണ്ണി കുര്യാക്കോസ് കോവിഡ് 19 ന്റെ എല്ലാ നിയന്ത്രണങ്ങളും പരിഗണിച്ച് മറ്റ് ഭരണ സമിതി അംഗങ്ങളുടെ മഹനീയ സാന്നിധ്യത്തിൽ ഈ സ്റ്റോർ നിങ്ങൾക്കായി സമർപ്പിക്കുന്നതാണ്. ബാങ്കിന്റെ ഉയർച്ചയിലും വളർച്ചയിലും താങ്ങും തണലുമായി നിൽക്കുന്ന എല്ലാ സഹകാരി സുഹൃത്തുക്കളോടും ഹൃദയത്തിന്റെ ഭാഷയിൽ അകൈതവമായ നന്ദി അറിയിക്കുന്നു.ഏവരേയും സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment