മുറ്റത്തെ മുല്ലയ്ക്ക് ആദരം
**********************************
"കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ മുറ്റത്തെ മുല്ല ലഘുഗ്രാമീണ വായ്പാ പദ്ധതി നടപ്പിലായിട്ട് വരുന്ന ഡിസംബറിൽ ഒരു വർഷം തികയാനിരിക്കേ അമ്പലംഭാഗം ADS ന്റെ വക കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന് സ്നേഹാദരം. നാളിതുവരെ 858 കുടുംബങ്ങളിലായി 3 കോടി 62 ലക്ഷം രൂപയാണ് 29 കുടുംബശ്രീ യൂണിറ്റുകൾ വായ്പയായി നൽകിയത്. കോവിഡ് കാലയളവിൽ അവശ്യസമയത്ത് അനായാസം ലഭ്യമാകുന്ന ഈ വായ്പാ പദ്ധതി സാധാരണക്കാർക്ക് ഒരു കൈത്താങ്ങായിരുന്നു. കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിൽ അനുദിനം വർദ്ധിച്ചു വരുന്ന ബ്ലേഡ് ബാങ്കുകളുടേയും കൊള്ളപ്പലിശക്കാരു ടേയുംകൈകളിൽ നിന്ന് സാധാരണക്കാർക്ക് മോചനം നൽകുന്നതിന് ഇന്ന് എല്ലാ കുടുംബശ്രീ യൂണിറ്റുകളും പ്രതിജ്ഞാബദ്ധമായിരി ക്കുന്നു.
No comments:
Post a Comment