പ്രവർത്തനം ആരംഭിക്കുന്നു..
കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ജനസേവാ കേന്ദ്രം..
*************************************
സർക്കാർ സേവനങ്ങൾ ഒട്ടുമിക്കവയും ഓൺലൈൻ ആക്കിയതു മൂലം സഹകാരികൾക്കും പൊതുജനങ്ങൾക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ മാനിച്ചും സമയബന്ധിതമായി സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യവും മുൻ നിർത്തി കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ ഒക്ടോബർ 14 രാവിലെ 11 മണി മുതൽ "ഫാർമേഴ്സ് ബാങ്ക് ജനസേവന കേന്ദ്രം" തുറന്ന് പ്രവർത്തനം ആരംഭിക്കുന്നു. 300 ൽ അധികം സേവനം നിങ്ങൾക്ക് ഇവിടെ നിന്നും ലഭ്യമാണ്. ബാങ്കുകൾക്കാവശ്യമായ ഡോക്യുമെന്റുകൾ, റീചാർജ്ജ്, ബിൽ പേമെന്റ്സ്, തുടങ്ങി എല്ലാ സേവനങ്ങളും നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്നു. സഹകാരികളുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി അവയെ തരണം ചെയ്യുന്നതിനുള്ള മാർഗങ്ങളുമായി ഫാർമേഴ്സ് ബാങ്ക് ഇപ്പോൾ ഒരുപടി മുന്നിൽ.. ഏവർക്കും ബാങ്കിന്റെ സേവനങ്ങളിലേയ്ക്ക് സുസ്വാഗതം.
No comments:
Post a Comment