കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഇന്ന് (24/06/2019) മുതൽ കോർബാങ്കിങ്ങ് സംവിധാനത്തിലേയ്ക്ക്...
.........…...........................
പതിറ്റാണ്ടുകാലത്തെ സേവനപാരമ്പര്യമുള്ള ആദ്യകാലങ്ങളിൽ തന്നെ കമ്പ്യൂട്ടർ സേവനങ്ങൾ ലഭ്യമാക്കിയ മുൻ കാലത്ത് കേരളത്തിലെ പ്രാഥമിക സഹകരണ മേഖലയിൽ കുലപതിയായിരുന്ന കാർഷികവായ്പകളിൽ ഒരു കാലത്ത് മറ്റു ബാങ്കുകൾക്ക് മാതൃകയായി നബാർഡ് തിരഞ്ഞെടുത്ത കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് നവീനസേവനങ്ങളിലൂടെ പുതിയ പാതയിലേയ്ക്ക്...
ബാങ്കിൽ നിന്നും ലഭ്യമാകുന്ന പുതിയ സേവനങ്ങൾ...
1) ABB.. ബാങ്കിന്റെ ഏത് ബ്രാഞ്ചിൽ നിന്നും പണം അടക്കുവാനും പിൻവലിക്കുവാനും ഉള്ള സൗകര്യം.
2) ബാങ്കിൽ അക്കൗണ്ട് കൂടാതെ തന്നെ കേവലം ആധാർ കാർഡ്/അംഗീകൃത തിരിച്ചറിയൽ കാർഡും MTCN നമ്പരും (Money Transfer Control Number) ഉപയോഗിച്ച് വിദേശത്തുനിന്നും പണം സ്വീകരിക്കുന്നതിന് എബിക്സ് മണി ട്രാസ്ഫർ( വെസ്റ്റേൺ യൂണിയൻ മണി ട്രാസ്ഫർ)..
3) Door 2 Door Collection and Payment System.. ബാങ്കിൽ എത്തിച്ചേരാൻ കഴിയാത്ത കസ്റ്റമറുടെ അടുത്തെത്തി പണം സ്വീകരിക്കുകയും അക്കൗണ്ടിൽ നിക്ഷേപിക്കുകയും പിൻവലിച്ച് വീട്ടിൽ എത്തിക്കുകയും ചെയ്യുന്നതുൾപ്പെടെയുള്ള സേവനങ്ങൾ...
4) RTGS/NEFT... ഇന്ത്യയിൽ എവിടേയ്ക്കും ബാങ്കിലെ അക്കൗണ്ടിൽ നിന്നും പണം അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഉള്ള സൗകര്യം.
5) പ്രായമായവർക്കും നിരക്ഷരർക്കും പ്രത്യേകം ഹെല്പ് ഡസ്ക്..
6) ബാങ്കിലെ നിക്ഷേപങ്ങൾ.. വായ്പകൾ.. ചിട്ടികൾ.. മറ്റ് അറിയിപ്പുകൾ എന്നിയ്ക്ക് സൗജന്യ അലേർട്ട് ( SMS ) സംവിധാനം.
7)ബാങ്കിൽ എത്തിച്ചേരാതെ തന്നെ ലോണുകൾ, മെമ്പർഷിപ് അപേക്ഷകൾ എന്നിവ ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് നൽകുന്നതിനുള്ള സൗകര്യം.
8) വ്യാപാരി-വ്യവസായികൾക്കായി പ്രത്യേക കളക്ഷൻ സംവിധാനങ്ങൾ...
9) കസ്റ്റമേഴ്സിന് കൂടുതൽ നേട്ടം ലഭിക്കത്തക്ക രീതിയിൽ MDS പ്ലാനുകൾ..
10) വളരെ കുറഞ്ഞ സമയത്തിനുള്ളിൽ നൽകാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്ന വായ്പാ സംവിധാനം.
11) കുടുംബശ്രീ/SHG പ്രവർത്തകർക്കായി പ്രത്യേക കൗണ്ടർ... വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വായ്പകൾ..
12) വായ്പാ തിരിച്ചടവുകൾക്ക് കൃത്യവും വ്യക്തവുമായ റിക്കവറി സെക്ഷൻ..ഒപ്പം ലോണുകൾ കുടിശിക ആയി പുതുക്കാൻ കഴിയാത്തവർക്ക് സർക്കാർ നിർദ്ദേശങ്ങൾ പ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ...
13) വായ്പകളുമായി ബന്ധപ്പെട്ട് ബോണ്ടുകൾ പൂരിപ്പിക്കുന്നതിനും മറ്റുമുള്ള കാലതാമസവും അസൗകര്യവും ഒഴിവാക്കുന്നതിന് കമ്പ്യൂട്ടറൈസ്ഡ് ബോണ്ട് പ്രിന്റിങ്ങ്...
14) വളരെ കുറഞ്ഞ സമയത്തിൽ കുറഞ്ഞ പലിശനിരക്കിൽ ലഭ്യമാകുന്ന സ്വർണപ്പണയ വായ്പകൾ..
15) ബാങ്കിന്റെ എല്ലാവിധ സേവനങ്ങളെപ്പ റ്റിയും അറിയുന്നതിനും യഥാസമയം വാർത്തകൾ അറിയുന്നതിനും ബാങ്കിന്റെ വെബ്സൈറ്റ്/മൊബൈൽ സൈറ്റ് .. ഫേസ്ബുക്ക് പേജ്.. ഗൂഗിൾ ബിസിനസ് ആപ്.. വാട്സപ് മെസ്സഞ്ജർ സംവിധാനങ്ങൾ..
16) കാർഷികമേഖലയെ ഉത്തേജിപ്പിക്കുന്ന തിന്റെ ഭാഗമായി കേരസമൃദ്ധി, കൊയ്ത് സംരംഭങ്ങൾ...
17) എല്ലാവിധ മെഡിസിനുകളും 40% വരെ വിലക്കുറവിൽ ലഭ്യമാകത്തക്ക രീതിയിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോർ.. അവശ്യവും ദുർലഭവുമായ മരുന്നുകൾ എത്തിച്ചു നൽകുന്നതിനുള്ള സംവിധാനം..
18) വളരെ ഗുണമേന്മയുള്ള വളം, കീടനാശിനികൾ( സർക്കാർ നിർദ്ദേശിച്ചവ) വളരെ കുറഞ്ഞ വിലയിൽ സുലഭമാക്കുന്നതിന് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗങ്ങളായ കൂത്താട്ടുകുളം ടൗൺ.. കിഴകൊമ്പ്.. ഇടയാർ മേഖലകളിൽ വളം കീടനാശിനി ഡിപ്പോകൾ..
19) കൃഷിക്കാർക്കായ് സർക്കാർ ക്യഷിഭവനിലൂടെ നടത്തുന്ന സബ്സിഡി വളങ്ങളുടെ വിതരണം ബാങ്കിന്റെ സേവന മികവിൽ കർഷകരിലേയ്ക്ക് അതിവേഗം.
20) ലോകത്തെ ഏറ്റവും വലിയ വളംനിർമാണ കമ്പനിയായ ഇഫ്കോയുടെ ജനറൽബോഡിയിൽ അംഗമായ കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് വളം ഡിപ്പോകളിലൂടെ ഇഫ്കോയുടെ എല്ലാവിധ വളങ്ങളും കുറഞ്ഞ വിലയിൽ..
21) മാരുതി-സുസുക്കി കാറുകൾ വാങ്ങുന്നവർക്ക് ബാങ്കിലെ അംഗത്വസർട്ടിഫിക്കറ്റ് നൽകുന്നതിലൂടെ ഇഫ്കോ നൽകുന്ന 3500 മുതൽ 5000 രൂപവരെയുള്ള പ്രത്യേക കിഴിവ്..
22)ഒരു വീട്ടിലേയ്ക്ക് ആവശ്യമായ എല്ലാവിധ സാധന സാമഗ്രികളും മാർക്കറ്റ്/ എം ആർ പി വിലകളെക്കാൾ വളരെ കുറഞ്ഞ വിലയിൽ ഒരു കുടക്കീഴിൽ സ്വയം തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യങ്ങളോടെ.. ഒരുക്കിയിരിക്കുന്ന ബാങ്ക് വക ഡിപ്പാർട്ട്മെന്റ്സ്റ്റോർ..
23) ഗവണ്മെന്റിന്റെ നേരിട്ടുള്ള സപ്ലേയിൽ പെടുന്ന/നിയന്ത്രണത്തിലുള്ള എല്ലാവിധ നീതി ഉല്പന്നങ്ങളും.. റൈഡ്കോ ഉല്പന്നങ്ങളും.. വലിയ വിലക്കുറവിൽ...
24) സ്കൂളുകൾ.. ക്ലബുകൾ.. പൊതുജന നന്മയ്ക്കായ് പ്രവർത്തിക്കുന്ന ഏജൻസികൾ എന്നിവർക്കായ് പ്രത്യേക ആനുകൂല്യങ്ങൾ...
25) അംഗങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അർഹമായ പരിഗണനയോടെ ലോണുകൾക്ക് അതിവേഗം പരിഹാരം ലഭ്യമാക്കുന്നതിനായ് ബാങ്ക് ഭരണസമിതിയുടെ വ്യക്തമായ കാഴ്ചപ്പാടുകൾ.
26) ഒരു കുടുംബത്തിലെന്നപോലെ പരിഗണ നൽകുന്നതിനും ഇടപെടുന്നതിനും ആവശ്യമായ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് ഡെഡിക്കേറ്റഡ് ആയ ജീവനക്കാർ..
ഉടൻ വരുന്നു...
.......................
1) മൊബൈൽ ബാങ്കിങ്ങ്...
മറ്റു ബാങ്കുകളോടെന്നപോലെ കിടപിടിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ വഴി അംഗങ്ങൾക്ക് സ്വയം പണമിടപാടുകൾ ( RTGS/NEFT/IMPS) നടത്തുവാനും മൊബൈൽ റീചാർജിംഗ് .. ബിൽപേമെന്റ്സ് എന്നിവ നടത്തുന്നതിനും അക്കൗണ്ട് ബാലൻസ് അറിയുന്നതിനും മൊബൈൽ ബാങ്കിങ്ങ് ആപ്ലിക്കേഷൻ.
2) Bank at your Door step..
കസ്റ്റമേഴ്സിന്റെ വീട്ടുപടിക്കൽ എല്ലാ ബാങ്കിംഗ് സേവനങ്ങളും ലഭ്യമാക്കുന്നു.
3) ഫാർമേഴ്സ് ക്ലബ്...
കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് ഇഫ്കോയുടെ സഹകരണത്തോടെ തിരഞ്ഞെടുക്കുന്ന കർഷകരിലൂടെ കാർഷികമേഖലയിലേയ്ക്ക് നടത്തുന്ന യത്നം.. എല്ലാവിധ ഉപദേശങ്ങളോടും കൂടി ഒരു കുടുംബത്തിലെന്ന പോലെ കാർഷികമേഖലയെ പുനർജ്ജീവിപ്പിക്കാൻ ഒരു ജൈത്രയാത്ര...
4) ക്ഷീരവർദ്ധിനി...
ഫാർമേഴ്സ് ബാങ്ക് ക്ഷീരകർഷകരുടെ ഉയർച്ചക്കും വളർച്ചക്കുമായി ആവിഷ്കരിക്കുന്ന സംരംഭങ്ങൾ...
5) കർഷകസേവന..
എല്ലാവിധ കാർഷിക മേഖലകൾക്കും (കൃഷി,കോഴി,ആട്,പശു തുടങ്ങി) ഉത്തേജനം/ സഹായം നൽകുന്നതിലൂടെ കാർഷികമേഖലയെ പുനർജ്ജീവിപ്പിക്കുന്ന തിനുള്ള യത്നം.
സാമൂഹിക പുരോഗതിയിൽ പങ്കാളികളാകുന്നതിന് ഏവരെയും കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്ക് കുടുംത്തിലേയ്ക്ക് ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
നമ്മുടെ ബാങ്ക്.. നമ്മുടെ സേവനങ്ങൾ.. അവ നമ്മുടെ സമൂഹത്തിന്..
കൂടുതൽ വിവരങ്ങൾക്ക് :-
1) https://farmersbank-e45.business.site
2) farmersbank.blogspot.com
3)https://www.facebook.com/Koothattukulam-Farmers-Service-Cooperative-Bank-Ltd-NoE45-166971600815649/
എന്നിവ സന്ദർശിക്കുക.
കുടുംബത്തിൽ അംഗമാകുന്നതിന്
https://chat.whatsapp.com/L1lS4TDQUIB8zuJyRmazJE ൽ ക്ലിക്ക് ചെയ്യുക.
ബാങ്കുമായി ബന്ധപ്പെട്ട എല്ലാവിധ വിവരങ്ങളും യഥാസമയം നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.
No comments:
Post a Comment