കേരസമൃദ്ധി 2019
.........................
കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണബാങ്ക് നടപ്പിലാക്കിവരുന്ന കേരസമൃദ്ധി -2019 പദ്ധതി പ്രകാരമുള്ള തെങ്ങിൻ തൈ,കമുകിൻ തൈ എന്നിവയുടെ ഔപചാരികമായ വിതരണോദ്ഘാടനം ബഹു: ബാങ്ക് പ്രസിഡന്റ് ശ്രീ.സണ്ണി കുര്യാക്കോസ് നിർവഹിച്ചു. ഗവണ്മെന്റ് ഫാമിൽനിന്നുള്ള ഉയർന്ന രോഗ-കീട പ്രതിരോധ ശേഷിയുള്ള കേരഗംഗ, DxT, കുറ്റ്യാടി തുടങ്ങിയവയുടെ ആയിരത്തോളം തെങ്ങിൻ തൈകളും ആയിരത്തി അഞ്ഞൂറോളം ഇന്റർമംഗള കവുങ്ങിൻ തൈകളും വളരെ കുറഞ്ഞവിലയിൽ കർഷകർക്കായ് വിതരണം ചെയ്തു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ശ്രീ. പോൾ മാത്യു, ശ്രീ.റോബിൻ ജോൺ, ശ്രീ.ബാലചന്ദ്രൻ, ശ്രീ.ജേക്കബ് രാജൻ , ശ്രീ.ജയിൻ സി, ശ്രീമതി.ജിജി ഷാനവാസ് എന്നിവർ പങ്കെടുത്തു.
No comments:
Post a Comment