"കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിൽ RTGS/NEFT സൗകര്യം നിലവിൽ വന്നു.. വിദേശരാജ്യങ്ങളിലെ ഏത് ബാങ്കിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി NRI അക്കൗണ്ട് വഴി ഫാർമേഴ്സ് ബാങ്കിന്റെ അക്കൗണ്ട് നമ്പരും ഐ.എഫ്.എസ് കോഡും ഉപയോഗിച്ച് ബാങ്കിന്റെ എസ്.ബി അക്കൗണ്ട്, കറന്റ് അക്കൗണ്ട്, വ്യക്തിഗത വായ്പകൾ, ഓവർഡ്രാഫ്റ്റ് വായ്പകൾ എന്നിവയിലേയ്ക്ക് നേരിട്ട് പണം അടക്കാനാകും.. ബാങ്കിൽ എത്താതെ തന്നെ ബാങ്കിലെ ഇടപടുകൾ നടത്തുന്നതിന് ഇത് സഹായകരമാകും.കൂടാതെ എവിടേയ്ക്കും കസ്റ്റമറിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും തുക എളുപ്പത്തിൽ ട്രാൻസ്ഫർ ചെയ്യുന്നതിനും കഴിയും.. ബാങ്ക് ഇപ്പോൾ നൽകി വരുന്ന എസ്.എം.എസ് ബാങ്കിംഗ് സേവനത്തിന് രജിസ്റ്റർ ചെയ്യുന്നതിലൂടെ അക്കൗണ്ടിന്റെ വിവരങ്ങൾ, അലേർട്ടുകൾ എന്നിവ തത്സമയം മൊബൈലിൽ ലഭ്യമാകും... ബാങ്കിൽ നൂതന സേവനങ്ങൾ നടപ്പിലാക്കി വരുന്നതിന്റെ അടുത്ത ഘട്ടത്തിൽ മൊബൈൽ ബാങ്കിംഗ് സേവനങ്ങളും, പാസ്ബുക്ക്/ബോണ്ട് പ്രിന്റിംഗ്, പ്രീലോഡഡ് എ.റ്റി.എംകാർഡുകൾ, സ്റ്റോറുകളിൽ ക്യാഷ്ലെസ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പി.ഒ.എസ് മെഷീനുകൾ ഉൾപ്പെടെയുള്ള സേവനങ്ങളും ലഭ്യമാകും... ഏവരേയും ബാങ്കിന്റെ നൂതന സേവനങ്ങൾ ആസ്വദിക്കുന്നതിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.. "
കൂടുതൽ വിവരങ്ങൾക്ക്
1) https://farmersbank-e45.business.site
2) farmersbank.blogspot.com
3)https://www.facebook.com/Koothattukulam-Farmers-Service-Cooperative-Bank-Ltd-NoE45-166971600815649/
എന്നിവ സന്ദർശിക്കുക.ബാങ്കുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യഥാസമയം അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. കൂടുതൽ സഹായങ്ങൾക്ക് 9633304100 എന്ന വാട്സപ്പ് നമ്പരിൽ ബന്ധപ്പെടുക..
No comments:
Post a Comment