കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ കൂത്താട്ടുകുളം , കിഴകൊമ്പ്, ഇടയാർ വളം ഡിപ്പോകളിൽ ഇന്ന് ഇഫ്കോയുടെ യൂറിയ ആവശ്യത്തിന് എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരം സന്തോഷപൂർവം അറിയിക്കുന്നു. കൂടാതെ ഫാക്ടംഫൊസ്, 16:16, 10:26:26, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക്, കക്ക, വിവിധയിനം മിക്ചറുകൾ എന്നിവയും സുലഭമാണ്. ജൈവകൃഷിയെ പ്രൊത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇഫ്കോ ഉത്പാസിപ്പിച്ച് വിതരണം ചെയ്യുന്ന സാഗരിക എന്ന പ്രോഡക്ടും ഇപ്പോൾ ബാങ്ക് വക സ്റ്റോറുകളിൽ ലഭ്യമാണ്. ജൈവ പച്ചക്കറി കൃഷി, അടുക്കളത്തോട്ടം എന്നിവയ്ക്ക് വളരെ അനുയോജ്യമായ ജൈവിക ഉത്പാദന വർദ്ധന സഹായിയാണ് സാഗരിക. മറ്റ് വളങ്ങൾക്കൊപ്പം കലർത്തിയും ഇവ ഉപയോഗിക്കാനാകും. ഇവയുടെ ഉപയോഗം മൂലം ഗുണമേന്മ, രൂപഭംഗി, വലിപ്പം, നിറം, രുചി എന്നിവ വർദ്ധിക്കുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ കൃഷിവകുപ്പ് ശുപാർശ ചെയ്യുന്നതും ഗവണ്മെന്റ് നിരോധിക്കാത്തതുമായ ഒട്ടു മിക്ക കീടനാശിനികളും ബാങ്ക് ഡിപ്പോകളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ആവശ്യങ്ങൾക്കും ബാങ്ക് ഡിപ്പോകൾ സന്ദർശിക്കുക. "
ഡിപ്പോകളുടെ പ്രവർത്തന സമയം:
രാവിലെ 9 മുതൽ 1 വരേയും ഉച്ചകഴിഞ്ഞ് 2 മുതൽ 6 വരേയും.
ബന്ധപ്പെടേണ്ട നമ്പരുകൾ :
9946642600( കൂത്താട്ടുകുളം വളം ഡിപ്പോ)
8921711145(കിഴകൊമ്പ് വളം ഡിപ്പോ)
9544224868(ഇടയാർ വളം ഡിപ്പോ)
No comments:
Post a Comment