"കോവിഡ് അതിജീവനത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിൽ നിന്നും വെറും 6.8% പലിശനിരക്കിൽ കാർഷിക വായ്പ ഒരു വർഷ കാലയളവിലേയ്ക്ക് നൽകുന്നു. ഈ വായ്പ സ്വർണപണയ വായ്പകൾക്കും ബാധകമാണ്. കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തി സ്വയം പര്യാപ്തത കൈവരിക്കുന്നതിനും കേരളാ സർക്കാരിന്റെ പദ്ധതിയായ " സുഭിക്ഷം കേരളം" പദ്ധതിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് നിങ്ങൾക്ക് സാമ്പത്തിക പിന്തുണ നൽകി ഒപ്പം ചേരുകയാണ്. 2021 ഏപ്രിൽ 30 വരെ 1 വർഷ കാലാവധി നൽകി 6.8% മാത്രം പലിശ ഈടാക്കി കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയെ സമ്പൂർണമായി കാർഷിക സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുന്ന ഈ അടിയന്തിര പ്രാധാന്യമർഹിക്കുന്ന വായ്പാ പദ്ധതി എല്ലാ കർഷകരും പരമാവധി ഉപയോഗപ്പെടുത്തണമെന്നും വായ്പാ അപേക്ഷകൾ 20/05/2020 നകം നിർബന്ധമായും ബാങ്കിൽ സമർപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0485-2252438/2252128 എന്ന നമ്പരിൽ ബന്ധപ്പെടുകയോ 9633304100 എന്ന വാട്സപ് നമ്പരിൽ ബന്ധപ്പെടുകയോ farmersbank.blogspot.com എന്ന ലിങ്ക് സന്ദർശിക്കുകയോ ചെയ്യുക. "
No comments:
Post a Comment