കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിന്റെ സ്റ്റോറുകളിൽ QR കോഡ് പേമെന്റ്/Virtual Payment സംവിധാനം നിലവിൽ വന്നു. ഇത് മുഖേന ബാങ്കിന്റെ ഏത് സ്റ്റോറിൽ നിന്നും സാധനങ്ങൾ വാങ്ങുന്ന ഒരാൾക്ക് Paytm/Google Pay/PhonePe/Aitel/ മറ്റ് വാലെറ്റുകൾ എന്നിവയിൽ നിന്നും നേരിട്ട് QR കോഡ് സ്കാൻ ചെയ്തോ Virtual Payment Address( VPA) മുഖേനയോ പേമെന്റുകൾ നടത്താനാകും. ബാങ്കിലെ ഇടപാടുകൾ ക്യാഷ്ലെസ്സ് ആക്കുക എന്ന ഉദ്ദേശത്തോടെ മുൻപ് തന്നെ ബാങ്കിൽ RTGS/NEFT സംവിധാനം നിലവിൽ വന്നിരുന്നു. ഇത് വഴി ഇന്ത്യയിൽ ഏത് ബാങ്കിൽ നിന്നും നേരിട്ട് ബാങ്കിന്റെ ഏത് SB/ Loan അക്കൗണ്ടിലേയ്ക്കും പണം അയക്കുന്നതിന് നിലവിൽ സാധിക്കും. ഇപ്പോൾ ബാങ്കിന്റെ സ്റ്റോർ ഇടപാടുകൾ കൂടി UPI ( Unified Payment Interface) ആപ്ലിക്കേഷനുകൾ വഴി ചെയ്യുന്നതിലൂടെ സ്റ്റോർ ഇടപാടുകൾ കൂടി പരമാവധി ക്യാഷ്ലെസ് ആകുകയാണ്. പേഴ്സിൽ പണം സൂക്ഷിക്കാൻ ആഗ്രഹിക്കാത്തവർക്കും ബാങ്ക് ഇടപാടുകളിലൂടെ പേമെന്റ് നടത്തുന്നത് വഴി കണക്കുകൾ സൂക്ഷിക്കുന്നവർക്കും ഇത് വലിയൊരു അനുഗ്രഹമായിരിക്കും. വരുന്ന 3-4 മാസത്തിനുള്ളിൽ കേരളാ ബാങ്കിന്റെ സോഫ്റ്റ് വെയർ സംവിധാനത്തെ സംബന്ധിച്ച് ഒരു വ്യക്തത വരുന്ന മുറയ്ക്ക് കൂത്താട്ടുകുളം ഫാർമേഴ്സ് ബാങ്കിൽ മൊബൈൽ ബാങ്കിംഗ് സംവിധാനവും ആരംഭിക്കും. ഇതോടെ മൊബൈൽ ബാങ്കിംഗിലൂടെ ബാങ്കിന്റെ എസ്.ബി അക്കൗണ്ടുകൾ വഴി ബാങ്കിലെ മറ്റ് അക്കൗണ്ടുകളിൽ ഇടപാടുകൾ നടത്തുന്നതിനും (എം.ഡി.എസ്/വായ്പകൾ) മൊബൈൽ റീചാർജ്ജ്.. കേബിൾ/ഇലക്ട്രിസിറ്റി പേമെന്റുകൾ/ലാന്റ്ഫോൺ പേമെന്റുകൾ .. അക്കൗണ്ട് ട്രാൻസ്ഫർ സംവിധാനങ്ങൾ.. ഓൺലൈൻ ഷോപ്പിങ്ങ്.. ബാലൻസ് ട്രാക്കിങ്ങ് തുടങ്ങി ഒട്ടനവധി സംവിധാനങ്ങൾ ഇടപാടുകാർക്ക് ലഭിക്കും.
ഏവർക്കും ബാങ്കിന്റെ നൂതന സാങ്കേതിക വിദ്യയിലേയ്ക്ക് സ്വാഗതം..
കുറഞ്ഞ സമയം സമഗ്രമായ മുന്നേറ്റം.. ഫാർമേഴ്സ് ബാങ്ക് എന്നും നിങ്ങളോടൊപ്പം..
No comments:
Post a Comment